twitter
rss



കയ്യില്‍ ഒരു വാളും പോക്കറ്റില്‍ ഹോമറിന്റെ ഒരു ഗ്രന്ഥവുമുണ്ടെങ്കില്‍ എന്റെ വഴി ഞാന്‍ വെട്ടിത്തെളിക്കും"എന്ന നെപ്പോളിയന്റെ വാക്കുകള്‍ വായനയുടെ ശക്തിയെ ധ്വനിപ്പിക്കുന്നു. വായന മനസ്സിന്റെ ഭക്ഷണമാണ്. മനസ്സിന്റെ ശരിയായ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും നമ്മെ സഹായിക്കുന്ന ഒന്നാണ് വായനശീലം. “വായന പാദങ്ങളില്‍ വിളക്കും വഴികളില്‍ പ്രകാശവുമാണ്'''. വായന കെടാവിളക്കാണ്. കെടാവിളക്കു പോലെത്തന്നെ ഒരിക്കലും കെടുകയില്ല. നിത്യതയുടെ പ്രകാശം തൂകി അജ്ഞാനന്ധകാരത്തെ അകറ്റി നിര്‍ത്തുന്നതു കൊണ്ടാണ് വായനയെ വിജ്ഞാനികള്‍ കെടാവിളക്കിനോട് സാദൃശ്യപ്പെടുത്തുന്നത്.
ഒരുവന്റെ സ്വഭാവരൂപീകരണത്തിനെന്നപോലെ അവന്റെ ശരിയായ വളര്‍ച്ചയ്ക്കും, ജീവിതശൈലിക്കും വായന ഉപകരിക്കുന്നു. മനുഷ്യമനസ്സുകളുടെ സംസ്ക്കാര രൂപികരണത്തിന് സഹായിക്കുന്ന ഒന്നാണ് വായന. “പുസ്തകത്തില്‍നിന്നു വളരാത്തവര്‍ വെറും പുഴുവാണെന്ന" ഷേക്സ്പിയറുടെ വചനങ്ങള്‍ വായനയുടെ മാഹാത്മ്യം വിളിച്ചോതുന്നു. വായനയെക്കുറിച്ച് കുഞ്ഞുണ്ണിമാഷ് ‌ഇപ്രകാരം രചിച്ചിരിക്കുന്നു.
വായിച്ചാല്‍ വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളര്‍ന്നവന്‍ വിളയും
വായിക്കാതെ വളര്‍ന്നവന്‍ വളയും "
    നമ്മുടെ സംസ്ക്കാരത്തിന്റെ പ്രധാനഘടകമാണ് എഴുത്തും, വായനയും .ഒരു സാക്ഷരത കേരളത്തെ സൃഷ്ടിക്കുന്നത് ഈ രണ്ടു ഘടകങ്ങളാണ്. പുസ്തകത്തില്‍ നിന്ന് ലഭിക്കുന്ന അറിവും ,ആഹ്ലാദവും,സന്തോഷവും മറ്റുമാണ് സത്യം. സമ്പന്നതയില്‍ നിന്ന് ലഭിക്കുന്നത് വെറും വ്യഥ മാത്രമാണ്. ഒരു കുട്ടി തന്റെ ഉള്ളില്‍ മറിഞ്ഞും തിരിഞ്ഞും കിടക്കുന്ന കഴിവുകളെ തിരിച്ചറിയുന്നത് വായനയിലൂടെയാണ് .വായന അതിനു വേണ്ട മനക്കരുത്തും ,ആത്മധൈര്യവും അവന് പ്രദാനം ചെയുന്നു.ഒരുപാട് വായിച്ചു തള്ളുന്നതില്‍ അര്‍ഥമില്ല. ഉദാ: ഭക്ഷണം അധികമായാലും സമയക്കേടായാലും അജീര്‍ണം ബാധിക്കും. വായനയ്ക്കും ഇത് ബാധകമാണ്. “വളരെ വായിക്കുന്നതിലല്ല വഴിയേ വായിക്കുന്നതിലാണ് " അര്‍ത്ഥം.
വായനയെപോലെത്തന്നെ തുല്യപ്രാധാന്യമര്‍ഹിക്കുന്നമറ്റൊന്നാണ് ഗ്രന്ഥങ്ങള്‍ (പുസ്തകങ്ങള്‍). "വടി എടുക്കാതെയും കണ്ണുരുട്ടാതെയും നമ്മെ പഠിപ്പിക്കുന്ന അധ്യാപകരാണ് ഗ്രന്ഥങ്ങള്‍. നിറകുടത്തില്‍ തുളുമ്പിനില്‍ക്കുന്ന ശുദ്ധമായ പാലില്‍ ഒരു തുള്ളി വിഷം ചേര്‍ത്താല്‍ മതി അത് മുഴുവനും വിഷമുള്ളതായി തീരാന്‍ അപ്രകാരം ഉത്തമഗ്രന്ഥങ്ങള്‍ വായിക്കാന്‍ തെരെഞ്ഞെടുക്കാതെ അശ്ലീല ഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍ നാം മലിനപ്പെടുന്നു. നമ്മുടെ മനസ്സ് കളങ്കമുള്ളതായിത്തീരുന്നു. പഠനഗ്രന്ഥങ്ങള്‍ക്കു പുറമെ ബാക്കി 60% അറിവും അടുത്തുള്ള വായനശാലയില്‍പോയി നല്ല പുസ്തകങ്ങള്‍ വായിക്കുന്നതിലൂടെ വാര്‍ത്തെടുക്കണം. കേരളത്തില്‍ ഗ്രാമങ്ങളിലും , നഗരക്കവലകളിലും അറിവിന്റെ കൈത്തിരി തെളിയിച്ചത് വായലശാലകളായിരുന്നു.വായനയിലൂടെ വളര്‍ന്നവരാണ് ഒരുപാടു മഹാത്മാക്കള്‍. നെല്‍സണ്‍ മണ്ഡേല എന്നിവരുടെ ജീവചരിത്രം വായിക്കുമ്പോള്‍ നമ്മുക്കിത് വ്യക്തമാകുന്നു. എന്നാല്‍ ഇന്ന് കമ്പ്യൂട്ടര്‍, ഇന്ററനെറ്റ്,ടി.വി തുടങ്ങിയവയുടെ പ്രാധാന്യം ഏറിവരുമ്പോള്‍ 'വായന വളരുന്നുവോ' എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് കവികളും , സാഹിത്യകാരന്മാരും മറ്റും "വായനയെ കൊല്ലുന്നു" എന്നു പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥ വായന മരിക്കുന്നില്ല എന്ന ബോധത്തോടെ നാം മുന്നേറണം. വായനയിലൂടെ നമ്മുടെ മനസാക്ഷി രൂപീകരിക്കുന്നതിലൂടെ മറ്റുള്ളവരുടെ വായനയെ നയിക്കുവാനും നമ്മുക്ക് കടമയുണ്ട്. അതിനായി കുട്ടികളായ ഓരോരുത്തരും ചെറുപ്പത്തില്‍ തന്നെ 'വായനാശീലം' വാര്‍ത്തെടുക്കണം. മഹാത്മാക്കളെ പോലെ വായനയിലൂടെ ഒരു വലിയ ലക്ഷ്യത്തിലെത്തിചേരുവാന്‍ നമ്മുക്കു പരിശ്രമിക്കാം. “വായിച്ചു വളരുക വളര്‍ന്ന് തളിര്‍ക്കുക".
എന്ന്
ഏഞ്ചലിന്‍ ഫ്രാന്‍സിസ്
IX C

1 comments:

  1. Gud Concept.............teachers bethany school

Post a Comment