twitter
rss

ഭൂമി
പച്ചപിടിച്ചു കിടക്കുന്ന ഭൂമിയില്‍
ഇറ്റിറ്റായ് വീണു മഴത്തുള്ളികള്‍
ഭൂമിക്ക് കുളിര്‍മയേകാന്‍ വന്നെത്തി
ഭൂമിയുടെ കിളിവാതിലിലെത്തിനോക്കി
ഭൂമിക്ക് പുതപ്പായി കിടക്കുന്ന സസ്യങ്ങള്‍
ഭൂമിയെയുണര്‍ത്താന്‍ ഇളകി കളിക്കുന്നു
എങ്കിലീ മനുഷ്യരോ ചെയ്യുന്ന പാപങ്ങള്‍
താങ്ങാന്‍ കഴിയാതെ ഭൂമി വിതുമ്പുന്നു
ഭൂമിക്കു നാശം വരുത്തുവാന്‍ എന്നപോല്‍
പ്ലാസ്റ്റിക് എന്ന മാരക വസ്തുവിന്‍
നാമം ഭൂമിയില്‍ നിലക്കൊള്ളുന്നു
ഭൂമിയുടെ ഒടുക്കം കാണുവാന്‍ വേണ്ടി
ഇറങ്ങിതിരിച്ചപോല്‍ മനുഷ്യര്‍
അമ്മയാം ഭൂമിയെ തള്ളിപ്പറയുന്ന
ദുഷ്ട ജന്തുക്കളാം മനുഷ്യര്‍
ഭൂമിയുടെ കണ്ണുനീരൊറ്റുകുള്‍ കണ്ട്
പൊട്ടിച്ചിരിക്കുന്നു മനുഷ്യന്‍
ഭൂമിയുടെ സ്വത്താം കടലിലും കായലിലും
മാലിന്യം വിതറുന്നു ഈ മനുഷ്യര്‍
ഭൂമിയുടെ സ്വത്തെന്നോതുവാനെന്തുണ്ട്?
മണ്ണുണ്ടോ? വിഷാദമല്ലാത്ത മണ്ണുണ്ടോ?
വെള്ളമുണ്ടോ?വിഷാംശമില്ലാത്ത വെള്ളമുണ്ടോ?
സസ്യങ്ങള്‍ നട്ടു വളര്‍ത്തുന്നുണ്ടോ?
ഭൂമിക്കുത്സാഹം നല്‍കുന്നുണ്ടോ?
ഭൂമിയുടെ കഷ്ടക്കാലം കാണുവാനെന്നപോല്‍
പൊട്ടിച്ചിരിക്കുന്നു ഈ മനുഷ്യര്‍
അമ്മയാം ഭൂമിയെ കരയിക്കരുതേ
അമ്മയാം ഭീമിയെ തോല്‍പ്പിക്കരുത്
കണ്ണിലെഴിച്ച എണ്ണ പോല്‍ നമ്മളെ
കാത്തുസൂക്ഷിക്കുന്നു തന്‍ ഇരുകരങ്ങളാല്‍
ഭൂമിക്കു സ്നോഹം കൊണ്ടുക്കുന്നുണ്ടോ?
മനുഷ്യര്‍ ഭീമിയെ സ്നേഹിക്കുന്നുണ്ടോ?
ഭൂമിയെ പാര്‍പ്പിടമാക്കിയ മനുഷ്യര്‍
ഭൂമിക്കു കണ്ണുനീരറഞ്ഞു നല്‍കുന്നു.
ഭൂമിയുടെ കടലുകളും കായലുകളുമിന്ന്
ഭൂമിക്കന്യമായ് നിന്നുകൊള്ളുന്നു
ഭൂചലനം വരുമ്പോഴും ഭൂമി കുലുക്കും വരുമ്പോഴും
ഭൂമിയെ മനുഷ്യരാട്ടിക്കളയന്നു.
ഭൂമിക്ക് സ്വന്തമായാരുണ്ട്?
ഇന്ന് ഭൂമിയെ തുണയ്ക്കാനാരുണ്ട്?
ഭൂമി അന്യയാകുമോ?
ഭൂമി മറഞ്ഞുപോകുമോ?
നമ്മുടെ ഭൂമിയില്‍ വസിക്കുന്ന മനുഷ്യരേ
ഭൂമിക്കടിയുറപ്പായ് നിന്നുകൊള്ളുക
ഭൂമിക്കു സ്വന്തമായ കടലും കായലും
മാലിന്യപരമാക്കരുതേ നിങ്ങള്‍
അമ്മയാം ഭൂമിയെ ബഹുമാനിക്കേണ്ട നിങ്ങള്‍
തള്ളിപ്പറയുവാന്‍ കൊതിക്കയാണോ?
അമ്മ തന്നനുഗ്രഹത്താല്‍ കിട്ടിയ ഈ ജീവിതം
അലസമാക്കി കളയരുതേ നിങ്ങള്‍
ഭൂമിയെ നിങ്ങള്‍ മറന്നാലും
ഭൂമിയെന്നും മറക്കില്ല നിങ്ങളെ
ഭൂമിയെന്നും വെറുക്കില്ല നിങ്ങളെ
വെടിയില്ല നിങ്ങളെ
ഭൂമിയുടെ പടിവാതുക്കല്‍ കെട്ടിയ മതിലുകള്‍
പൊട്ടിച്ചുകളയേണ്ട നിങ്ങള്‍
ഭൂമിയെ വീതിച്ചു കൊടുക്കുന്നു
അതിനു തണലായ് നില്‍ക്കുന്നു
ഭൂമിയെ എന്നും മറന്നുകളയുന്നു.
ആകാശത്തു പറക്കുന്ന പാവകളെ നോക്കുവിന്‍
അവര്‍ കെട്ടുന്നുണ്ടോ മതിലുകള്‍?
മോഷണം അവിടെയുണ്ടോ?
അതു പോലെ നിങ്ങളുമാകുവിന്‍
എങ്കില്‍ നിങ്ങള്‍ നന്നാവും



MIRANDA DAJO
STD IX D

0 comments:

Post a Comment